കൊച്ചി: പ്രമുഖ സംരംഭകനും പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് സാരഥിയുമായ വര്‍ഗീസ് ജോസ് ആലൂക്കാസ് കേരളത്തിലെ ആഡംബര വാഹന വിപണിയില്‍ ചരിത്രം കുറിക്കുന്നു.
എംജി സെലക്ട് അവതരിപ്പിച്ച അത്യാധുനിക മോഡലുകളായ സൈബര്‍സ്റ്റര്‍, എം9 എന്നിവ ഒരേസമയം സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ ഉപഭോക്താവായി അദ്ദേഹം മാറി. കൊച്ചിയിലെ എംജി സെലക്ട് കോസ്റ്റല്‍ വിപണന കേന്ദ്രം മുഖേനയാണ് ഈ വാഹനങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാക്കിയത്.
ആഡംബര യാത്രകളെ പുനര്‍നിര്‍വചിക്കാനുള്ള എംജി സെലക്ടിന്റെ കാഴ്ചപ്പാടിന് അദ്ദേഹം നല്കുന്ന വലിയ അംഗീകാരമായാണ് ഈ ഇരട്ട പര്‍ച്ചേസ് വിലയിരുത്തപ്പെടുന്നത്. നവീനമായ രൂപകല്പനയ്ക്കും സാങ്കേതിക മികവിനും മുന്‍ഗണന നല്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനുള്ള വര്‍ധിച്ച സ്വീകാര്യത ഈ നേട്ടം അടിവരയിടുന്നു.
എംജി സെലക്ടിന്റെ പ്രവര്‍ത്തന ശൈലിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും, കൊച്ചി ടീം നല്കിയ മികച്ച സേവനവുമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ഇത്തരം ബന്ധങ്ങള്‍ വിശ്വാസ്യത, സേവന മികവ്, പൊതുവായ ലക്ഷ്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ ദീര്‍ഘകാല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു.
കേരളത്തിലെ തങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു പ്രമുഖ വ്യക്തിത്വത്തെ തന്നെ ആദ്യ ഉപഭോക്താവായി ലഭിച്ചത് ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം വിപണിയില്‍ ബ്രാന്‍ഡിന്റെ സ്വാധീനം ശക്തമാക്കുമെന്നും എംജി സെലക്ട് അറിയിച്ചു.