അൺലിമിറ്റഡ് ക്യാഷ്ബാക്ക് മുതൽ പലിശ രഹിത ഇഎംഐകൾ വരെയായി 2026-ലെ പ്രൈം ഡേയിൽ ഡിസ്കൗണ്ടിനപ്പുറം ലാഭിക്കാൻ ആമസോൺ പേ നിങ്ങളെ സഹായിക്കുന്ന 7 വഴികൾ ഇതാ
ആമസോൺ പ്രൈം ഡേ 2026 ജൂലൈ 4-6 തീയതികളിൽ ഇന്ത്യയിൽ വന്നെത്തുമ്പോൾ നിങ്ങളെ കത്തിരിക്കുന്നത് എക്സ്ക്ലൂസീവ് ഡീലുകൾ, പുതിയ പുറത്തിറക്കലുകൾ, ബ്ലോക്ക്ബസ്റ്റർ വിനോദം എന്നിവ. എന്നാൽ മികച്ച കിഴിവ് കണ്ടെത്തുന്നത് കഥയുടെ പകുതി മാത്രമേ ആകുന്നുള്ളൂ. അപ്പോൾ മറ്റേ പകുതിയോ? ആ കിഴിവുകൾക്ക് പുറമേ ക്യാഷ്ബാക്ക്, റിവാർഡുകൾ, പലിശ രഹിത പേയ്മെന്റുകൾ എന്നിവ നേടാൻ നിങ്ങൾ സജ്ജരാണെന്ന് ഉറപ്പാക്കുക.
വഴക്കമുള്ള ധനസഹായ പോംവഴികൾ മുതൽ ദൈനംദിന റീചാർജുകൾ വരെയായി ഈ പ്രൈം ഡേയിൽ നിങ്ങളുടെ ഷോപ്പിംഗ് പരമാവധിയാക്കുന്നതിന് ആമസോൺ പേ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഒരു ലളിതമായ മാർഗനിർദ്ദേശം ഇതാ:
- സജീവമായ ഒരു പ്രൈം അംഗത്വത്തോടെ ആരംഭിക്കുക: മറ്റെന്തിനേക്കാളും മുമ്പ്, വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആമസോൺ പ്രൈം അംഗത്വം സജീവമാണെന്ന് ഉറപ്പാക്കുക. ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളുടെ എക്സ്ക്ലൂസീവ് ഡീലുകളും സൗജന്യ ഡെലിവറിയും അൺലോക്ക് ചെയ്യുന്നതിനപ്പുറം, പ്ലാറ്റ്ഫോമിലുടനീളം ഉയർന്ന ക്യാഷ്ബാക്ക് റിവാർഡുകൾ നേടുന്നതിനുള്ള അടിത്തറയായി നിങ്ങളുടെ അംഗത്വം പ്രവർത്തിക്കുന്നു. യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗ്, വിനോദ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നിലധികം പ്ലാനുകളിൽ നിന്ന് – വാർഷിക അല്ലെങ്കിൽ ലൈറ്റ് – സബ്സ്ക്രിപ്ഷൻ ശ്രേണികളിൽ നിന്ന് തിരഞ്ഞെടുക്കാം. ഇവിടെ ഒരു പ്രൈം അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുക. (ലിങ്ക് ചേർക്കുക)
- ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരിധിയില്ലാത്ത റിവാർഡുകൾ നേടൂ: നിങ്ങളുടെ ദൈനംദിന വാങ്ങലുകളിൽ സിഗ്നേച്ചർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആമസോണിൽ പ്രതിമാസം ₹8,000 ചെലവഴിക്കുന്ന ഒരു പ്രൈം അംഗത്തിന് എല്ലാ മാസവും ₹400 തിരികെ ലഭിക്കും – ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് മാത്രം. അതായത് പ്രതിവർഷം ₹4,800 ക്യാഷ്ബാക്ക്. അവരുടെ പ്രൈം അംഗത്വത്തിന് ₹1,499 ചിലവാകും. കാർഡ് മാത്രം പ്രൈമിന് മൂന്ന് മടങ്ങ് പണം നൽകുന്നു:
5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്: ഒരു പ്രൈം അംഗമെന്ന നിലയിൽ അമസോണിൽ നടത്തുന്ന എല്ലാ വാങ്ങലുകളിലും നിങ്ങൾക്ക് പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക് ലഭിക്കും. പരിധിയില്ല.
വാർഷിക ഫീസില്ല: ചേരാൻ അല്ലെങ്കിൽ വാർഷിക ചാർജുകളില്ലാത്ത ആജീവനാന്ത സൗജന്യ കാർഡ് ആസ്വദിക്കൂ.
കുടുംബത്തിനായുള്ള ആഡ്-ഓൺ കാർഡുകൾ: നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി ആഡ്-ഓൺ കാർഡുകൾക്കും അപേക്ഷിക്കാം. അവർക്ക് ഒരേ ആനുകൂല്യങ്ങൾ ലഭിക്കും, കൂടാതെ അവരുടെ ചെലവിൽ നിന്നുള്ള എല്ലാ 5% ക്യാഷ്ബാക്കും നിങ്ങളുടെ അക്കൗണ്ടിൽ ശേഖരിക്കപ്പെടും.
നോ കോസ്റ്റ് ഇഎംഐ: നിങ്ങളുടെ കാർട്ട് മൂല്യത്തെ 3 നോ കോസ്റ്റ് ഇഎംഐകളായി വിഭജിച്ച് പ്രോസസ്സിംഗ് ഫീസും മറഞ്ഞിരിക്കുന്ന ചാർജുകളും ഇല്ലാതെ വഴക്കമുള്ള പേയ്മെന്റുകൾ ആസ്വദിക്കാം.
ഒരു വർഷത്തെ കോംപ്ലിമെന്ററി പ്രൈം അംഗത്വം: പുതിയ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഒരു വർഷത്തെ സൗജന്യ പ്രൈം അംഗത്വം അൺലോക്ക് ചെയ്യാൻ കഴിയും.
- ‘പേ-ഇൻ-3 ഇഎംഐ’കൾ ഉപയോഗിച്ച് നിങ്ങളുടെ ബജറ്റ് എളുപ്പത്തിൽ കൈകാര്യം ചെയ്യുക: ഈ പ്രൈം ഡേയിൽ നിങ്ങളുടെ ഫോൺ, ലാപ്ടോപ്പ്, വീട്ടുപകരണങ്ങൾ അല്ലെങ്കിൽ വാർഡ്രോബ് അപ്ഗ്രേഡ് ചെയ്യണോ? നിങ്ങൾ എല്ലാം ഒറ്റയടിക്ക് പണമടയ്ക്കേണ്ടതില്ല. ഇപ്പോൾ ₹1,500-ൽ കൂടുതലുള്ള ഓർഡറുകൾക്ക് നോ കോസ്റ്റ് ഇഎംഐ നേടുക. ചെക്ക്ഔട്ടിൽ ‘പേ-ഇൻ-3’ സവിശേഷത തിരഞ്ഞെടുക്കുക – നിങ്ങളുടെ മൊത്തം കാർട്ട് തുക മൂന്ന് തുല്യവും പലിശ രഹിതവുമായ പ്രതിമാസ തവണകളായി വിഭജിക്കപ്പെടും. ദൈനംദിന അവശ്യവസ്തുക്കളും വീട്ടുപകരണങ്ങളും അടുക്കള ഉൽപ്പന്നങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഷോപ്പുചെയ്യാനും എളുപ്പത്തിൽ പണമടയ്ക്കാനും ഇത് നിങ്ങൾക്ക് വഴക്കം നൽകുന്നു. പ്രോസസ്സിംഗ് ഫീസുകളോ മറഞ്ഞിരിക്കുന്ന നിരക്കുകളോ ഇല്ല. നിങ്ങൾക്ക് ഇനി ആവശ്യമുള്ളത് ലഭിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ സ്വന്തം വേഗതയിൽ പണമടയ്ക്കുകയും ചെയ്യാം.
- ദൈനംദിന ഇടപാടുകളിലൂടെ ‘റിവാർഡ്സ് ഗോൾഡ്’ അൺലോക്ക് ചെയ്യുക: നിങ്ങൾ ഇതിനകം ചെയ്യുന്ന കാര്യങ്ങൾക്ക് ആമസോൺ പേ നിങ്ങൾക്ക് പ്രതിഫലം നൽകുന്നത് ഇവിടെയാണ്. പ്രാദേശിക കടകളിൽ യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുക, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ നിങ്ങളുടെ ഫോൺ റീചാർജ് ചെയ്യുക തുടങ്ങിയ 25 പതിവ് ഇടപാടുകൾ പൂർത്തിയാക്കുക. അതോടെ നിങ്ങൾ ‘റിവാർഡ്സ് ഗോൾഡ്’ സ്റ്റാറ്റസ് അൺലോക്ക് ചെയ്യും. ഒരിക്കൽ നേടിയാൽ, പലചരക്ക് സാധനങ്ങൾ, ഫാഷൻ, യാത്ര, വിനോദം എന്നിവയുൾപ്പെടെ അവശ്യ ദൈനംദിന വിഭാഗങ്ങളിൽ ഈ സ്ഥിരം ശ്രേണി പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നു. സ്റ്റാറ്റസ് ശാശ്വതമാണ്. അതിനാൽ എത്രയും വേഗം നിങ്ങൾ അത് അൺലോക്ക് ചെയ്യുന്നുവോ അത്രയും കൂടുതൽ ലാഭിക്കാൻ പ്രൈം ഡേയിലും അതിനുശേഷവും കഴിയും.
- പ്രീപെയ്ഡ് റീചാർജുകളിൽ 10% വരെ തിരികെ നേടൂ: 2026-ലെ പ്രൈം ഡേയിൽ ആമസോൺ പേ വഴി നടത്തുന്ന ₹199 അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്രീപെയ്ഡ് മൊബൈൽ റീചാർജുകളിൽ നിങ്ങൾക്ക് 10% ക്യാഷ്ബാക്ക് (₹50 വരെ) ലഭിക്കും. ഇത് ലളിതവും ദൈനംദിനവുമായ ഒരു പ്രവർത്തനമാണ്. അത് നിങ്ങളുടെ പോക്കറ്റിലേക്ക് പണം തിരികെ നല്കും.
- യുപിഐ സൂപ്പർ ഓഫറുകൾ ഉപയോഗിച്ച് കൂടുതൽ ലാഭിക്കൂ: 2026-ലെ പ്രൈം ഡേയിൽ നിങ്ങളുടെ പതിവ് യുപിഐ പേയ്മെന്റുകൾ കൂടുതൽ കാര്യക്ഷമമാക്കൂ. സെൻഡ് മണി ഇടപാടുകളിൽ ₹50 ക്യാഷ്ബാക്കും ആമസോൺ പേ യുപിഐ വഴി നടത്തുന്ന ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകളിൽ ₹50 ക്യാഷ്ബാക്കും നേടൂ. നിങ്ങൾ സുഹൃത്തുക്കളുമായി ബില്ലുകൾ വിഭജിക്കുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ തീർക്കുകയാണെങ്കിലും, ഓരോ ഇടപാടും അധിക ലാഭം നൽകുന്നു.
- യാത്രാ ബുക്കിംഗുകളിൽ സമ്പാദ്യം കൂട്ടിവയ്ക്കുക: ഈ പ്രൈം ദിനത്തിൽ, നിങ്ങൾക്ക് യാത്രകളിൽ ഒന്നിലധികം സമ്പാദ്യം നേടാം. മേക്ക്മൈട്രിപ്പ് വഴി 10% തൽക്ഷണ കിഴിവ്, 10% ക്യാഷ്ബാക്ക് (₹1,000 വരെ), ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 5% ക്യാഷ്ബാക്ക് എന്നിവ ഫ്ലൈറ്റ് ബുക്കിംഗുകളിൽ നേടൂ. ഹോട്ടലുകൾ ബുക്ക് ചെയ്ത് തെരഞ്ഞെടുത്ത പ്രോപ്പർട്ടികളിൽ 75% വരെ കിഴിവ്, ഫ്ലാറ്റ് ₹100 ക്യാഷ്ബാക്ക് എന്നിവ നേടൂ. ബസ് ബുക്കിംഗുകൾക്ക് 17% വരെ കിഴിവ് ലഭിക്കും.
യഥാർത്ഥ ലാഭം കിഴിവുകൾക്കപ്പുറം പോകുന്നു. ഈ പ്രൈം ദിനത്തിൽ ആമസോൺ പേയെ നിങ്ങളുടെ പേയ്മെന്റ് പങ്കാളി ആക്കുന്നതിലൂടെ നിങ്ങൾ ഇനി മികച്ച ഡീലുകൾ അൺലോക്ക് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് എല്ലാ ദിവസവും നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനുള്ള മികച്ചതും കൂടുതൽ പ്രതിഫലദായകവുമായ മാർഗത്തിലാണ് നിങ്ങൾ നിക്ഷേപിക്കുന്നത്.