സിംഗപ്പൂർ എയർലൈൻസിന്റെ (SIA) ഉപകമ്പനിയും കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈനുമായ സ്ക്കൂട്ട് (Scoot), സോണി പിക്ചേഴ്സിന്റെ പുത്തൻ Spider-Man: Brand New Day.’യുമായുള്ള പുതിയ സഹകരണം പ്രഖ്യാപിച്ചു.
2026 സെപ്റ്റംബർ 13 വരെ, എല്ലാവർക്കും പ്രിയങ്കരനായ ഈ സൂപ്പർ ഹീറോ സ്ക്കൂട്ടിന്റെ എയർബസ് A321neo, ബോയിംഗ് 787 ഡ്രീംലൈനർ എന്നീ രണ്ട് വിമാനങ്ങളിൽ യാത്രക്കാർക്കൊപ്പം ഉണ്ടാകും. ഹ്രസ്വ-ഇടത്തരം-ദീർഘദൂര ഫ്ലൈറ്റുകളിലെല്ലാം സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ സവിശേഷ അനുഭവം ആസ്വദിക്കാൻ യാത്രക്കാർക്ക് ഇതിലൂടെ അവസരം ലഭിക്കും. വിമാനത്തിനുള്ളിൽ സ്പൈഡർ-മാൻ ചിത്രങ്ങളുള്ള ഡെക്കലുകളും പ്രത്യേക ഹെഡ്റെസ്റ്റ് കവറുകളും സജ്ജീകരിക്കുന്നതിനൊപ്പം Sony Pictures’ Spider-Man: Brand New Day-യിലെ സംഗീതവും പശ്ചാത്തലത്തിൽ ആസ്വദിക്കാം. കൂടാതെ യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഫ്ലൈറ്റ് ടാഗ് അല്ലെങ്കിൽ മടക്കിവെക്കാവുന്ന ഇക്കോ ബാഗ് ഉൾപ്പെടെയുള്ള എക്സ്ക്ലൂസീവ് മെർച്ചൻഡൈസുകൾ സമ്മാനമായി ലഭിക്കുന്നതാണ് (വ്യവസ്ഥകൾ ബാധകം)..
ബോയിംഗ് 787 ഡ്രീംലൈനർ വിമാനം 2026 ജൂൺ 30-ന് ടോക്കിയോയിലേക്കും (ഹനേദ), എയർബസ് A321neo വിമാനം 2026 ജൂലൈ 1-ന് ചിയാങ് മായിലേക്കും തങ്ങളുടെ ആദ്യ സർവീസ് നടത്തും. തുടർന്ന്, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ഈ രണ്ട് സ്പൈഡർ-മാൻ തീം വിമാനങ്ങൾ സർവീസ് നടത്തുന്നതാണ്. എയർലൈനിന്റെ പതിവ് സർവീസുകളുടെ ഭാഗമായി മറ്റ് റൂട്ടുകളിലും ഈ വിമാനങ്ങൾ ഉപയോഗിച്ചേക്കാം. അതിനാൽ, ഈ പ്രത്യേക സർവീസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാർക്കും അപ്രതീക്ഷിതമായി സ്പൈഡർ-മാൻ വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. ഇത് സ്ക്കൂട്ട് യാത്രക്കാർക്ക് ഇരട്ടി മധുരം നൽകുന്ന ഒരു അനുഭവമായിരിക്കും.
സമ്പൂർണ്ണമായ ഒരു സ്പൈഡർ-മാൻ അനുഭവം സമ്മാനിക്കുന്നതിനായി, സിംഗപ്പൂർ ചാംഗി എയർപോർട്ട് ടെർമിനൽ 1-ലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ തന്നെ ഇതിനായുള്ള ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നാണ് സ്കൂട്ടിനൊപ്പമുള്ള Spider-Man: Brand New Day യാത്ര. യാത്ര ആരംഭിക്കുന്നത്.
“സോണി പിക്ചേഴ്സിന്റെ Spider-Man: Brand New Day യുമായി സഹകരിക്കുന്നതിലും, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് തികച്ചും ആകർഷകവും അവിസ്മരണീയവുമായ യാത്രാനുഭവം നൽകുന്നതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മികച്ച സേവനവും മൂല്യവും നൽകാനുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമങ്ങൾക്കപ്പുറം, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി നൂതനമായ ആശയങ്ങൾ കണ്ടെത്തുന്നതിലും നടപ്പിലാക്കുന്നതിലും സ്ക്കൂട്ടിനുള്ള പ്രതിബദ്ധത കൂടിയാണ് ഈ സഹകരണം വ്യക്തമാക്കുന്നത്,” സ്ക്കൂട്ട് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശ്രീ കാൽവിൻ ചാൻ പറഞ്ഞു.
സ്ക്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം) എന്നിവ വഴി ഈ പ്രത്യേക തീം ഫ്ലൈറ്റുകൾ എളുപ്പത്തിൽ തിരിച്ചറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്. ഈ വിമാനങ്ങളുടെ യാത്രാ സമയക്രമം സ്ക്കൂട്ടിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും (ഇത് ഗവൺമെന്റിന്റെയും റെഗുലേറ്ററി അതോറിറ്റികളുടെയും അംഗീകാരങ്ങൾക്കോ മാറ്റങ്ങൾക്കോ വിധേയമായിരിക്കും). പരിമിത കാലത്തേക്ക് മാത്രമുള്ള സ്കൂട്ടിനൊപ്പമുള്ള Spider-Man: Brand New Day യാത്ര സഹകരണത്തെക്കുറിച്ചും വിമാന സമയക്രമങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി സന്ദർശിക്കുക www.flyscoot.com.
Sony Pictures India, Spider-Man: Brand New Day എന്ന ചിത്രം 2026 ജൂലൈ 30-ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാ പ്രീമിയം ഫോർമാറ്റുകളിലും തിയേറ്ററുകളിൽ റിലീസ് ചെയ്യും.