• ചെലവ് കുറവും ജനത്തിരക്ക് കുറവും എന്നാല്‍ ആധികാരികമായ യാത്രാനുഭവത്തിനായുള്ള ആഗ്രഹവും, കുറവ് യാത്ര ചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു
• ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള പ്രവണതകള്‍ വര്‍ദ്ധിക്കുന്നു, ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026-ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്.
ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (SIA) കുറഞ്ഞ ചെലവിലുള്ള അനുബന്ധ സ്ഥാപനമായ സ്കൂട്ട് അതിന്റെ ഏറ്റവും പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടായ ‘സൌത്ത് ഇന്ത്യ ട്രാവല്‍ ഇന്‍സൈറ്റ്സ് 2025’ ല്‍ നിന്നുള്ള പ്രധാന കണ്ടെത്തലുകള്‍ ഇന്ന് പ്രഖ്യാപിച്ചു. യാത്ര ആസൂത്രണം ചെയ്യുകയും മികച്ച അനുഭവമാക്കുകയും ചെയ്യുന്ന രീതികളില്‍ പുനര്‍ചിന്തനം നടത്തുന്ന ദക്ഷിണേന്ത്യന്‍ വിനോദ സഞ്ചാരികളുടെ മാറുന്ന തലമുറയെക്കുറിച്ച് ഈ പഠനം വെളിപ്പെടുത്തുന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, വിശാഖപട്ടണം എന്നീ അഞ്ച് പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള 1,600 ഓളം ആളുകള്‍ പങ്കെടുത്ത യൂഗോവ് സര്‍വേ ഫലങ്ങളിലൂടെയാണ് പരമ്പരാഗത ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളേക്കാള്‍ അധികം തിരക്കില്ലാത്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന ആഗ്രഹം കണ്ടെത്തിയത്.
പരിചിതമായ ഇടങ്ങളെക്കാള്കൂടുതല് ഇഷ്ടം…
ദക്ഷിണേന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതല്‍ സവിശേഷവും വ്യക്തിപരവുമായ യാത്രാ അനുഭവങ്ങള്‍ തേടുന്നുവെന്ന് സ്കൂട്ടിന്റെ കണ്ടെത്തലുകള്‍ തെളിയിക്കുന്നു. പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും (56%) നിലവില്‍ കുറവ് യാത്രചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നും, ശ്രദ്ധേയമായി 89% പേരും അടുത്ത 12 മാസത്തിനുള്ളില്‍ ഒരു സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ പ്രവണത യാത്രകളെ സംബന്ധിച്ചുള്ള മാനസികാവസ്ഥയിലെ വിശാലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു, 45% പ്രതികരിച്ചവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാരമ്പര്യേതര ലക്ഷ്യസ്ഥാനങ്ങളോടുള്ള മുന്‍ഗണന വര്‍ദ്ധിച്ചതായും അഭിപ്രായപ്പെട്ടു.
ഈ മുന്‍ഗണനകള്‍ക്കുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ബജറ്റ് സൗഹൃദമായത് (46%), തിരക്ക് കുറഞ്ഞ ഇടങ്ങള്‍ (43%), വിസ നടപടികളിലെ എളുപ്പം (38%), താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ (38%), ഫ്ലൈറ്റ് ലഭ്യത (37%) എന്നിവയാണ് പ്രതികരിച്ചവര്‍ പ്രധാന പരിഗണനകളായി പറഞ്ഞത്. ഇത്തരത്തിലുള്ള പ്രിയമുള്ള പാരമ്പര്യേതര ഇടങ്ങളില്‍ ചിലതായി ക്രാബി (തായ്ലന്ഡ്), ഡാര്വിന് (ഓസ്ട്രേലിയ), ചിയാങ് റായ് (തായ്ലന്ഡ്) തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നു.
ഒറ്റയ്ക്കുള്ള യാത്ര പ്രധാനമാകുന്നു
സ്വതന്ത്രമായ പര്യവേഷണങ്ങളുടെ മനോഭാവവും വര്‍ദ്ധിക്കുകയാണ്, സര്‍വേയില്‍ പ്രതികരിച്ചവരില്‍ നാലില്‍ മൂന്ന് പേര് (74%) 2026 ല്‍ ഒറ്റയ്ക്ക് അന്താരാഷ്ട്ര യാത്ര നടത്താന്‍ പദ്ധതിയിടുന്നവരാണ്. 51% പേര് കുറവ് യാത്രകള്‍ ചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനളെ അനുകൂലിക്കുകയും 49% പേര് അവരുടെ തനിച്ചുള്ള സാഹസികതകള്‍ക്കായി പരിചിതമായ ഹോട്ട്സ്പോട്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
സന്ദര്‍ശനങ്ങളും ആകര്‍ഷണങ്ങളും (26%) സാഹസിക അവധിദിനങ്ങള്‍ (23%), കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് (19%) എന്നിങ്ങനെ വരാനിരിക്കുന്ന യാത്രകളുടെ പ്രധാന കാരണങ്ങള്‍ പലതാണ്. പ്രതികരിച്ച നാലില്‍ മൂന്ന് പേരും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നു എന്ന വസ്തുതയ്ക്കൊപ്പം, ഇത് സ്വതന്ത്രവും സ്വയം നയിക്കപ്പെടുന്നതുമായ യാത്രാ അനുഭവങ്ങളിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന പ്രവണതയെ സൂചിപ്പിക്കുന്നു.
ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ അഞ്ച് രാജ്യങ്ങളിലായി 5,000 ത്തിലധികം പേര് സര്‍വേ നടത്തിയ 2025 ജൂലൈയില്‍ സ്കൂട്ട് പുറത്തിറക്കിയ ധവളപത്രത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഇവിടെ പ്രതിഫലിപ്പിക്കുപ്പെടുന്നു. പ്രത്യേകിച്ചും 25 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന രീതി ധവള പത്രം അനാവരണം ചെയ്യുന്നു . ധവളപത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സ്കൂട്ടിന്റെ വെബ്സൈറ്റില്‍ ഇവിടെ കാണാം.
സാങ്കേതിക വിദ്യ പുതിയ ട്രാവല്‍ പ്ലേ ബുക്ക് രൂപപ്പെടുത്തുന്നു
പ്ലാന്‍ ചെയ്യുന്നത് കണക്കിലെടുക്കുമ്പോള്‍, ദക്ഷിണേന്ത്യന്‍ സഞ്ചാരികള്‍ അറിവുള്ളവരും ഡിജിറ്റല്‍ വിദഗ്ധരും ആണ്. സോഷ്യല്‍ മീഡിയയും (53%) ഓണ്‍ലൈന്‍ അവലോകന പ്ലാറ്റ്ഫോമുകളും (45%) അവരുടെ പ്രചോദനത്തിന്റെ പ്രാഥമിക ഉറവിടങ്ങളായി വര്‍ത്തിക്കുന്നു. നാലില്‍ ഒരാള്‍ (28%) അവരുടെ യാത്രാവിവരണങ്ങള്‍ സൃഷ്ടിക്കാന്‍ സഹായത്തിനായി ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ തീരുമാനമെടുക്കുന്നതും സമപ്രായക്കാര്‍ക്കിടയിലുള്ള മൂല്യനിര്‍ണ്ണയവും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പരസ്പര ബന്ധത്തിലേക്ക് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നു, യാത്രകള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു, കൂടുതല്‍ ഉറപ്പിനായി വിശ്വസനീയമായ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്നു.
ചെലുവുകളിലെ സമവായവും സൗകര്യങ്ങള്‍ക്കുള്ള മുന്‍ഗണനയും
ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ ചെലവില്‍ പക്വവും സന്തുലിതവുമായ സമീപനം പ്രകടിപ്പിക്കുന്നുവെന്ന് സര്‍വേയുടെ ഫലങ്ങള്‍ വെളിപ്പെടുത്തി. ശരാശരി അന്താരാഷ്ട്ര യാത്രകള്‍ ഏകദേശം 7.6 ദിവസം നീണ്ടുനില്‍ക്കുന്നവയാണ് കൂടാതെ ശരാശരി ബജറ്റ് 2.34 ലക്ഷം ആണ്. കൂടാതെ പ്രതികരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര് (60%) 1-3 ലക്ഷം പരിധിയില്‍ ചെലവഴിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനായി, സ്കൂട്ട് വര്‍ഷത്തിലുടനീളം വിവിധ പ്രമോഷണല്‍ വില്‍പ്പനയും അവതരിപ്പിക്കുന്നു. സിംഗപ്പൂരിലേക്ക് ചെന്നൈയില്‍ നിന്ന് 5,800 രൂപ, അമൃത്സറില് നിന്ന് 7,800രൂപ എന്നിങ്ങനെയുള്ള വണ്‍-വേ ബേസ് നിരക്കുകള്‍ ആരംഭിക്കുന്നു. വിലയെക്കുറിച്ച് അവബോധമുള്ളതും എന്നാല്‍ ഗുണനിലവാരത്തെക്കുറിച്ച്പരിഗണനയും അവശ്യ സുഖസൌകര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ മൂല്യം കണ്ടെത്തുന്ന യാത്രികരുടെ ഒരു വിഭാഗത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
‘ആധികാരികവും അര്ത്ഥവപൂര്ണ്ണവുമായ അനുഭവങ്ങള്‍ തേടുന്ന ജിജ്ഞാസയുള്ള, സ്വയം പ്രചോദനം നേടുന്ന യാത്രക്കാരുടെ ആവേശകരമായ ഒരു പ്രവണതയാണ് ദക്ഷിണേന്ത്യയുടെ ട്രാവല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഏഷ്യ-പസഫിക്കിലുടനീളം 80 ലധികം ലക്ഷ്യസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂട്ടിന്റെ നെറ്റ് വര്‍ക്കിനൊപ്പം, ദക്ഷിണേന്ത്യക്കാര്‍ക്ക് പുതിയ സാഹസികതകള്‍ പര്യവേക്ഷണം ചെയ്യാനുള്ള അസാധാരണമായ അവസരവു ഒരുങ്ങുന്നു, ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന 39 പ്രതിവാര വിമാനങ്ങള്‍ ഇതിന് അനുയോജ്യമായ ഒന്നാണ്’, സ്കൂട്ടിന്റെ ഇന്ത്യ , പശ്ചിമേഷ്യയുടെയും ജനറല്‍ മാനേജര്‍ ബ്രയാന്‍ ടോറി പറഞ്ഞു.
‘കുറവ് യാത്ര ചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള മാറ്റം ഞങ്ങളുടെ വിശാലമായ നെറ്റ് വര്‍ക്കിനൊപ്പം സവിശേഷമായ ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ യാത്രക്കാരെ പ്രാപ്തരാക്കുകയെന്ന സ്കൂട്ടിന്റെ ലക്ഷ്യവുമായി യോജിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരെ പ്രശസ്തവും കൂടുതല്‍ അറിയപ്പെടാത്തതുമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഇത് സാഹസികതകള്‍ ആത്മവിശ്വാസത്തോടെ ആരംഭിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വേയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി അനുബന്ധമായി നല്‍കിയിട്ടുള്ള ഇന്‍ഫോഗ്രാഫിക് കാണുക.
