- യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യൻ റോഡുകളിൽ പ്രയോജനപ്പെടുത്തുക എന്ന ബ്രാൻഡിന്റെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്നു പുതിയ Kushaq #EasytoLove
- തനതായ രൂപഭംഗി: Škoda-യുടെ മോഡേൺ സോളിഡ് ഡിസൈൻ, ബ്രാൻഡിന്റെ വിജയചരിത്രത്തോടൊപ്പം സവിശേഷമായ യൂറോപ്യൻ ഡിസൈൻ പാരമ്പര്യത്തേയും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നു; ലോഞ്ച് മുതൽ Monte Carlo ബാഡ്ജ് ലഭ്യമാണ്.
- ഡ്രൈവ് ചെയ്യാൻ എളുപ്പം: എല്ലാ വേരിയന്റുകളിലും ടർബോചാർജ്ഡ് എഞ്ചിനുകൾക്കൊപ്പം നിരവധി ഓട്ടോമാറ്റിക്സും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.
- സെഗ്മെന്റ്-ഫസ്റ്റ് ട്രാൻസ്മിഷൻ: കരുത്തുറ്റതും കാര്യക്ഷമവുമായ 1.0 TSI-യുമായി പെയർ ചെയ്ത ഒരു പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, സിക്സ്-സ്പീഡ് മാനുവൽ, 1.5 TSI-യുമായി സെവൻ-സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിവയ്ക്കൊപ്പം അവതരിപ്പിക്കുന്നു.
- സുഖകരമായ അനുഭവം: സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സെഗ്മെന്റിൽ ആദ്യമായ റിയർ സീറ്റ് മസാജ് ഫംഗ്ഷനും Kushaq-ൽ ആദ്യമായ പനോരമിക് സൺറൂഫും ഉൾപ്പെടെയുള്ള സവിശേഷതകൾ
- ബേസ് വേരിയന്റ് മുതലുള്ള സ്റ്റാൻഡേർഡ് ഫീച്ചറുകൾ: അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, ക്ലൈമട്രോണിക് ഓട്ടോ AC, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ വൈപ്പറും ഡീഫോഗറും, ഓട്ടോ-ഡിമ്മിംഗ് IRVM, LED ഹെഡ്ലാമ്പുകളും ടെയിൽലാമ്പുകളും തുടങ്ങിയവ.
- പൂർണ്ണമായും വിശ്വസിക്കാവുന്നത്: 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് എക്കാലവും നിലനിർത്തുന്നു; ആറ് എയർബാഗുകളും 25-ലധികം ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, ടോപ്പ്-എൻഡ് വേരിയന്റിൽ 40-ഓളം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
- സ്വന്തമാക്കാൻ എന്തെളുപ്പം: പുതിയ Škoda സൂപ്പർ കെയർ പാക്കേജിന് കീഴിൽ ഏറ്റവും മികച്ച സ്റ്റാൻഡേർഡ് 4 വർഷ വാറന്റിയും റോഡ്സൈഡ് അസിസ്റ്റൻസും, 4 ലേബർ-ഫ്രീ സേവനങ്ങളും ലഭിക്കുന്നു
- പ്രീ-ബുക്കിംഗും ഡെലിവറിയും: Škoda Auto India-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ₹15,000-ന് പുതിയ Kushaq നിങ്ങൾക്ക് ബുക്ക് ചെയ്യാം; 2026 മാർച്ച് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കും.
തിരുവനന്തപുരം:– പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായി മാറി. പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ സീറ്റ് മസാജ് ഫംഗ്ഷൻ, നിരവധി പുതിയ ഫീച്ചറുകൾ, സ്റ്റാൻഡേർഡ് ഉപകരണങ്ങൾ പോലുള്ള നൂതനസാങ്കേതികവിദ്യകളോടെ, ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ എഞ്ചിനീയറിംഗിന് കൂടുതൽ സാധ്യതകൾ തുറന്നുനൽകുക എന്ന Škoda Auto India-യുടെ ലക്ഷ്യമാണ് പുതിയ Kushaq പിന്തുടരുന്നത്.
“അന്താരാഷ്ട്ര വിപണികളിലെ വളർച്ച എന്ന Škoda Auto-യുടെ ലക്ഷ്യത്തിൽ ഇന്ത്യൻ വിപണിയുടെ പ്രാധാന്യം പുതിയ Kushaq ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും ആസിയാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലും Kushaq അതിവേഗം സ്ഥാനം പിടിച്ചു. ഇപ്പോൾ, പണത്തിനൊത്ത മൂല്യവും കൂടുതൽ സുഖസൗകര്യങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്തുകൊണ്ട് പുത്തൻ ലുക്കിൽ എത്തുകയാണ് ഈ വാഹനം. മോഡേൺ സോളിഡ് ഡിസൈൻ, കൂടുതൽ വിപുലമായ ഇൻഫോടെയ്ൻമെന്റ്, ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ എന്നിവയെല്ലാം ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സവിശേഷമായ മോഡലുകളിലും വിലനിലവാരങ്ങളിലുമായി Kodiaq, Kylaq എന്നിവ കൂടി ചേർന്ന്, Škoda Auto ഇന്ത്യൻ വിപണിയിൽ ഒരു SUV നിരതന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. Kushaq-ന്റെ പുതിയ മുഖം യൂറോപ്പിന് പുറത്തുള്ള ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയിൽ കൂടുതൽ ഡിമാൻഡിനും വളർച്ചയ്ക്കും അവസരമൊരുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് Škoda Auto-യുടെ CEO ക്ലോസ് സെൽമർ അഭിപ്രായപ്പെട്ടു.
“യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് അത് കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇന്ന്, നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളമുള്ളവരുടെ ആവശ്യങ്ങളും മുൻഗണനകളും ഒരേ രീതിയിലാണെന്ന് ഞങ്ങൾക്കറിയാം. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്. പുതിയ Kushaq-ന്റെ ഇന്നത്തെ പ്രീമിയറോടെ, ഞങ്ങളുടെ പോർട്ട്ഫോളിയോയിലുടനീളം ‘റിയൽ ഓട്ടോമാറ്റിക്സ്’ എന്ന മികവുറ്റ പാരമ്പര്യം ഊട്ടിയുറപ്പിച്ചുകൊണ്ട് സുശക്തമായ യൂറോപ്യൻ എഞ്ചിനീയറിംഗിന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ, സുഖം, ഡിസൈൻ, സൗകര്യം എന്നിവ സ്റ്റാൻഡേർഡായി വരുന്ന ഒരു SUV-യാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളെ ഞങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ വളർന്നുവരുന്ന Škoda കുടുംബത്തിന് ഞങ്ങളുടെ പോർട്ട്ഫോളിയോ നൂതനവും പ്രസക്തവുമായി നിലനിർത്തുന്നതിനുള്ള മറ്റൊരു കാൽവയ്പ്പാണ് പുതിയ Kushaq.” Škoda Auto India ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമ്മിച്ചത്
Škoda Auto 2021-ൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ Kushaq-ന് ആ പേര് ലഭിച്ചത് ചക്രവർത്തി എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ്. ഇന്ത്യ 2.0 പ്രൊജക്റ്റിന് കീഴിൽ Škoda Auto-യുടെ ആദ്യ ഉൽപ്പന്നമാണിത്. ഇന്ത്യയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ടീമുകൾക്ക് ആക്സസ് ചെയ്യാവുന്ന ഉടമസ്ഥാവകാശവും പരിപാലന ചെലവുകളും മുൻനിർത്തി വികസിപ്പിച്ചെടുത്ത MQB-A0-IN പ്ലാറ്റ്ഫോമിലുള്ള ആദ്യത്തെ കാറാണിത്. ഇതിൽ നിരവധി പുതുപുത്തൻ സവിശേഷതകളോടെ പാരമ്പര്യം നിലനിർത്തുന്നതോടൊപ്പം വെന്റിലേഷനോടുകൂടിയ ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സെൻസറുകളുള്ള റിയർ-വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ എല്ലാ പ്രാക്ടിക്കൽ ഫീച്ചറുകളും പഴയപോലെ തുടരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ആദ്യകാല Škoda SUV-കളിൽ ഒന്നായി കണക്കാക്കപ്പെടുന്ന Kushaq ഇന്ന് Kodiaq, Kylaq എന്നിവയ്ക്കൊപ്പം തോൾചേർന്നുനിൽക്കുന്നു. ഇതോടെ, എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതും പണത്തിനൊത്ത മൂല്യം നൽകുന്നതുമായ SUV-കളുടെ ഒരു നിരതന്നെ Škoda Auto India-യിൽ നിങ്ങൾക്ക് കാണാം.
വേറിട്ട് നിൽക്കുന്ന മോഡേൺ സോളിഡ് ഡിസൈൻ. Monte Carlo ബാഡ്ജ് നൽകുന്ന പ്രൗഢിക്കൊപ്പം
പുതിയ ഫ്രണ്ട് ഗ്രിൽ, ക്രോം റിബ്ബുകൾ, ഒരു ഇല്യൂമിനേറ്റഡ് ലൈറ്റ് ബാൻഡ് കൂടാതെ മുൻവശത്ത് പുതിയ LED ഹെഡ്ലൈറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, LED ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ Kushaq-ൽ കാണാം. പിൻഭാഗത്ത് തുടർച്ചയായ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ കണക്റ്റഡ് ടെയിൽലൈറ്റുകൾ ഉണ്ട്. പിന്നിലെ ടെയിൽലൈറ്റുകളെ കണക്റ്റ് ചെയ്തുകൊണ്ടുള്ള ഇല്യൂമിനേറ്റഡ് ‘Škoda’ ലെറ്ററിംഗ് ഒരു ദൃശ്യവിരുന്നാണ്. ഇതിന്റെ വശങ്ങളിൽ വീൽ ആർച്ചുകൾക്കും സിൽസിനും ചുറ്റും ക്ലാഡിംഗ് ഉള്ള സോളിഡ്, ക്ലീൻ ലൈനുകൾ കാണാം. വാഹനത്തിന് ഒരു സ്പോർട്ടി, ഡൈനാമിക് ഓൺ-റോഡ് ലുക്കിനായി എല്ലാ വേരിയന്റുകളിലും അലോയ് വീലുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. Kushaq-ന്റെ SUV സ്വഭാവം അതേപടി നിലനിർത്തിയതിനൊപ്പം ഈ സ്റ്റൈൽ എക്കാലവും നിലനിൽക്കാനായി പുത്തൻ ഫീച്ചറുകളും നൽകിയത് ഇതിനെ നിരത്തിലെ കരുത്തനാക്കി മാറ്റുന്നു. നിലവിലെ കളർ ഓപ്ഷനുകളായ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക് എന്നിവ കൂടാതെ ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ, ചെറി റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങളിൽ ഈ SUV ഇപ്പോൾ ലഭ്യമാകും. ഈ വേരിയന്റിനുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്തുകൊണ്ട് സ്റ്റൈൽ കൂട്ടാനെന്നോണം വിൽപ്പനയുടെ തുടക്കം മുതൽ തന്നെ Monte Carlo ബാഡ്ജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
റിയൽ ഓട്ടോമാറ്റിക്സ് ഉപയോഗിച്ചുള്ള ഈസി ഡ്രൈവ്
അവിശ്വസനീയമായ ഡ്രൈവിംഗ് സവിശേഷതകളും 188 mm മാക്സിമം ഗ്രൗണ്ട് ക്ലിയറൻസും മികച്ച ട്രാക്ക് എടുക്കാനുള്ള കഴിവും നിലനിർത്തിക്കൊണ്ട്, പുതിയ Kushaq വേഗതയുടെ പര്യായമായി മാറുന്നു. ഈ സെഗ്മെന്റിൽ ആദ്യമായി നിർമ്മിച്ച ഏറ്റവും പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 85kW, 178Nm ടോർക്ക് പുറപ്പെടുവിക്കുന്ന കാര്യക്ഷമവും ശക്തവുമായ 1.0 TSI എഞ്ചിനുമായി ഈ ട്രാൻസ്മിഷൻ ചേർത്തിരിക്കുന്നു. സിക്സ്-സ്പീഡ് മാനുവലിലും ഈ എഞ്ചിൻ ഉണ്ടായിരിക്കാം. പ്രകടനത്തിൽ താൽപ്പര്യമുള്ളവർക്ക് 110kW-ഉം 250Nm-ഉം ടോർക്ക് ഉള്ള 1.5 TSI എഞ്ചിൻ തിരഞ്ഞെടുക്കാം. ആക്റ്റീവ് സിലിണ്ടർ സാങ്കേതികവിദ്യയുള്ള ഈ ഫോർ സിലിണ്ടർ ടർബോ, ക്വിക്ക്-ഷിഫ്റ്റിംഗ് സെവൻ-സ്പീഡ് DSG ട്രാൻസ്മിഷനുമായി മാത്രം ചേർത്തിരിക്കുന്നു. പുതിയ Kushaq-ൽ, 1.5 TSI-ക്ക് എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. ഇതോടെ, കരുത്തുറ്റ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടറും മികച്ച 7-സ്പീഡ് DSG-യും അവതരിപ്പിച്ചുകൊണ്ട് Škoda Auto India റിയൽ ഓട്ടോമാറ്റിക്സ് എന്ന അവരുടെ സ്ട്രാറ്റജി തുടരുന്നു.
സവിശേഷമായ അനുഭവം
പുതിയ Kushaq-ന്റെ ഉൾവശത്ത് വെളിച്ചം പകരാൻ ഒരു പുതിയ പനോരമിക് സൺറൂഫും ഇരട്ട നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗുമുണ്ട്. ഡ്രൈവർക്കും മുൻവശത്തെ യാത്രക്കാർക്കും വെന്റിലേഷനോടുകൂടിയ സിക്സ്-വേ ഇലക്ട്രിക് സീറ്റുകളും ഒപ്പം ആറ് സ്പീക്കറുകളും ഒരു സബ്വൂഫറും ഉൾക്കൊള്ളുന്ന Škoda സൗണ്ട് സിസ്റ്റവും പുതിയ Kushaq-ൽ ചേർത്തിരിക്കുന്നു. ദൈനംദിന ഉപയോഗങ്ങൾക്കായി 1,405 ലിറ്റർ വരെ വികസിപ്പിക്കാവുന്ന 491 ലിറ്ററിന്റെ വിശാലമായ ബൂട്ട് സ്പേസ് ഇത് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് IRVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒരു റിയർ വൈപ്പർ, റിയർ ഡീഫോഗറുകൾ, 25-ലധികം സുരക്ഷാ സവിശേഷതകൾ എന്നിവയ്ക്കൊപ്പം ക്ലൈമട്രോണിക് ഓട്ടോ AC-യും ഇപ്പോൾ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
ഉയർന്ന വേരിയന്റുകളിൽ ഡ്രൈവർക്ക് 10.25-ഇഞ്ച് (26.03 cm) ഡിജിറ്റൽ കോക്ക്പിറ്റ് ഉണ്ടായിരിക്കും. മെച്ചപ്പെട്ട ഡ്രൈവിംഗ് വിവരങ്ങൾ പ്രാപ്തമാക്കാനായി പുതിയ Kushaq-ന്റെ മിഡ് വേരിയന്റുകളിൽ 8-ഇഞ്ച് (20.32 cm) ഡിജിറ്റൽ കോക്ക്പിറ്റ് ലഭിക്കുന്നു.
Google നൽകുന്ന AI സഹായം
10.1 ഇഞ്ച് (25.6 cm) ഇൻഫോടെയ്ൻമെന്റ് സ്ക്രീനും വയർലെസ് Android Auto-യും Apple CarPlay-യും പുതിയ Kushaqൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നെക്സ്റ്റ് ജെനറെഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് ആധുനികവൽക്കരിക്കപ്പെട്ട ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ നൽകുന്ന പരിവർത്തനാത്മകമായ ഇൻ-കാർ ഡിജിറ്റൽ അനുഭവം നൽകുന്നു. നൂതന ഡിജിറ്റൽ ആർക്കിടെക്ചറിൽ നിർമ്മിച്ച ഈ പുതിയ സംവിധാനം പ്രകടനം, കണക്റ്റിവിറ്റി, ഉപഭോക്തൃ ഇടപെടൽ എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട് ആധുനിക ഇന്ത്യൻ ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ തടസ്സമില്ലാത്തതും ആകർഷകവുമായ ഇൻ-കാബിൻ അനുഭവം നൽകുന്നു.
Google ഓട്ടോമോട്ടീവ് AI ഏജന്റ് നൽകുന്ന ഒരു നൂതന വോയ്സ് അസിസ്റ്റന്റാണ് ഇതിന്റെ പ്രധാന ആകർഷണം. നെക്സ്റ്റ് ജെനറെഷൻ കോണ്ടെക്സ്റ്റ്-അവെയർ വോയ്സ് അസിസ്റ്റൻസ് സൃഷ്ടിക്കുന്നതിനായി Gemini-യെ വാഹനത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് വാർത്തകളും ട്രെൻഡുകളും പോലുള്ള തത്സമയ വിവരങ്ങൾഎത്തിക്കുന്നതോടൊപ്പം സംഗീതം, കോളുകൾ, കാലാവസ്ഥാ നിയന്ത്രണം എന്നിവയും മറ്റും കൈകാര്യം ചെയ്യാൻ ഹാൻഡ്സ്-ഫ്രീ പ്രവർത്തനത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചുള്ള അറിവോടെ വികസിപ്പിച്ചെടുത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്ത്യൻ ഇംഗ്ലീഷ് ഉച്ചാരണങ്ങളെ തിരിച്ചറിയുകയും നമുക്കുവേണ്ട സഹായങ്ങൾ ശബ്ദങ്ങൾ വഴി നൽകുകയും ചെയ്യും. ഇതോടെ, ബ്രാൻഡ് ആഗോള സാങ്കേതികവിദ്യയെ പ്രാദേശിക പ്രസക്തിയുമായി സംയോജിപ്പിക്കുകയും ഇന്ത്യയിൽ മികച്ച ഡ്രൈവിംഗിനായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.
പൂർണ്ണമായും വിശ്വസിക്കാവുന്നത്
ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന സുരക്ഷയാണ് ഓരോ ഉപഭോക്താവിനും Kushaq വാഗ്ദാനം ചെയ്യുന്നത്. ആറ് എയർബാഗുകൾ ഉൾപ്പെടെ 25-ലധികം സുരക്ഷാ ഫീച്ചറുകളും ഉയർന്ന വേരിയന്റുകളിൽ 40-ലധികം സുരക്ഷാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. റിയർ വൈപ്പർ, റിയർ ഡീഫോഗറുകൾ, ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ പ്രധാന ഫീച്ചറുകൾ പുതിയ Kushaq-ലെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിക്കൊണ്ട് Škoda Auto India എല്ലാ കാലാവസ്ഥയിലും ദൃശ്യപരതയും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഇങ്ങനെ എല്ലാ സാഹചര്യങ്ങളിലും കാലാവസ്ഥയിലും ഡ്രൈവർക്ക് വ്യക്തമായ കാഴ്ച ഉറപ്പാക്കിക്കൊണ്ട് Škoda Auto India ആക്റ്റീവ് സേഫ്റ്റി, പാസീവ് സേഫ്റ്റി, പ്രിവന്റീവ് സേഫ്റ്റി എന്നിവ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
സ്വന്തമാക്കാൻ എന്തെളുപ്പം: Škoda സൂപ്പർ കെയർ പാക്കേജ്
Škoda Auto India കാഴ്ചവയ്ക്കുന്ന ഏറ്റവും മികച്ച ഉടമസ്ഥതാ അനുഭവം നൽകുക എന്ന തത്വം പുതിയ Kushaq-ഉം പിന്തുടരുന്നു. ഇപ്പോൾ Škoda സൂപ്പർ കെയർ പാക്കേജ് ലഭ്യമാണ്: മികച്ച 4 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്റി, 4 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവ നിങ്ങൾക്ക് മനസ്സമാധാനം നൽകുമെന്ന് ഉറപ്പാണ്. കൂടാതെ, രണ്ട് വർഷം വരെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ നാല് സൗജന്യ ലേബർ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. വാറന്റി രണ്ട് വർഷം കൂടി നീട്ടി മൊത്തം കവറേജ് ആറ് വർഷം വരെ എടുക്കാം. ആറ് വർഷത്തെ കൊറോഷൻ വാറന്റിയും മൂന്ന് വർഷത്തെ പെയിന്റ് വാറന്റിയും ഇതിന് അനുബന്ധമായി നൽകുന്നു.