കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 245 ശാഖകളില്‍ കൂടി സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാക്കും. ഇതോട രാജ്യവ്യാപകമായി 500 ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാകും. ഒരു കോടി രൂപ വരെയുള്ള തല്‍ക്ഷണ വായ്പകള്‍ നല്കാന് ഇതിലൂടെ സാധിക്കും. കുറഞ്ഞ തോതിലെ നടപടിക്രമങ്ങള്‍, മല്‍സരക്ഷമമായ പലിശ നിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവു തെരഞ്ഞെടുപ്പുകള്‍, നഗര, ഗ്രാമീണ മേഖലകളില്‍ സുഗമമായ വായ്പകള്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. പ്രത്യേക സ്വര്‍ണ പണയ ഡെസ്ക്കുകളും ഇതിന്റെ ഭാഗമായി ബാങ്ക് ശാഖകളില്‍ ആരംഭിക്കും.
അഞ്ഞൂറിലേറെ ശാഖകളിലേക്കു സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാക്കുന്നതിലൂടെ ചെറുകിട ബിസിനസുകള്‍, കുടുംബങ്ങള്‍, ഗ്രാമീണ സമൂഹങ്ങള്‍ എന്നിവരെ ശാക്തീകരിക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിങ്, മാര്‍ക്കറ്റിങ് വിഭാഗം മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ബാങ്കിന്റെ ചെറുകിട വായ്പാ മേഖല ഇതിലൂടെ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.