4,000 രൂപ വിലയുള്ള അഡോബിയുടെ എഐ അധിഷ്ഠിത ടൂള്‍ ഉപയോഗിച്ച് ആയാസരഹിതമായി ഡിസൈനുകള്‍ തയ്യാറാക്കാം, എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ലഭ്യം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഏതുതരം ഉള്ളടക്കവും അതിവേഗം, എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന ആപ്പായ അഡോബി എക്സ്പ്രസ് ഇന്ത്യയിലെ 360 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നു.
ഈ നിര്‍ണായകവും ആദ്യത്തേതുമായ പങ്കാളിത്തത്തിലൂടെ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള സോഷ്യല്‍ ആസ്തികളും മാര്‍ക്കറ്റിങ് മെറ്റീരിയലുകളും ഹ്രസ്വ വീഡിയോകളും മറ്റും തയ്യാറാക്കുന്നതിനായി അഡോബ് എക്സ്പ്രസ് പ്രീമിയം ലഭിക്കും. 4,000 രൂപ വിലയുള്ള അഡോബി എക്സ്പ്രസ് പ്രീമിയം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. ഇതിലൂടെ, എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രിയാത്മക കഴിവുകളെ പ്രകടിപ്പിക്കാനും ഡിസൈനിങ്ങിലുള്ള അവരുടെ പ്രവൃത്തിപരിചയം പരിഗണിക്കാതെ തന്നെ പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിക്കാനും സാധിക്കും.
മൊബൈല്‍, വൈഫൈ, ഡിടിഎച്ച് അടക്കം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അഡോബി എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷന് ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യമില്ലാതെ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ലോഗിന്‍ ചെയ്ത് ഈ സബ്സ്ക്രിപ്ഷന് സ്വന്തമാക്കാം.
‘ഈ പങ്കാളിത്തം സാങ്കേതികവിദ്യയ്ക്ക് ഉപരിയാണ്. ഇത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അത്യാധുനിക എഐ ഉപകരണങ്ങള്‍ നല്കി, അവരെ നിര്‍മ്മിക്കാനും പുതുമ കൊണ്ടുവരാനും വേണ്ടി ശാക്തീകരിക്കുകയാണ്. ഓരോ എയര്‍ടെല്‍ ഉപഭോക്താവിനേയും സ്വയം-പ്രകാശനത്തിനുള്ള ഉപകരണങ്ങള്‍ നല്കി ശാക്തീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഒരു വിദ്യാര്‍ത്ഥി തന്റെ ആദ്യ റെസ്യൂമെ തയ്യാറാക്കുന്നത് മുതല്‍ ചെറുകിട ബിസിനസ് ഉടമകള്‍ ഒരു പോസ്റ്റര്‍ രൂപകല്പന ചെയ്യുന്നത് അല്ലെങ്കില്‍ ക്രിയേറ്റര്‍മാര്‍ അവരുടെ ഫോളോവേഴ്സിനായി വീഡിയോകള്‍ എഡിറ്റ് ചെയ്യുന്നത് വരെ ഉള്‍പ്പെടുന്നു. അഡോബി എക്സ്പ്രസിലൂടെ ലോകോത്തര ക്രിയേറ്റീവ് ടൂളുകള്‍ ഇനിയൊരു ആഢംബരമല്ല- അവ എല്ലാ ഇന്ത്യാക്കാര്‍ക്കും സ്വന്തമാണ്,’ എന്ന് ഭാരതി എയര്‍ടെല്ലിന്റെ സിഇഒ- കണക്ടഡ് ഹോംസ്, ഡയറക്ടര്‍- മാര്‍ക്കറ്റിങ് ആയ സിദ്ധാര്‍ത്ഥ് ശര്‍മ്മ ഈ പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.
‘ഏതുതരം ഉള്ളടക്കവും അതിവേഗം, എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന ആപ്പായ അഡോബി എക്സ്പ്രസിലൂടെ നിര്‍മ്മിക്കാനും വേറിട്ടുനില്ക്കാനും ഓരോരുത്തരേയും ശാക്തീകരിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്,’ അഡോബിയില്‍ ഡിജിറ്റല്‍ മീഡിയ പ്രസിഡന്റായ ഡേവിഡ് വാദ്ധ്വാനി പറഞ്ഞു. ‘ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ കരിയര്‍ മെച്ചപ്പെടുത്താന്‍, അവരുടെ ബിസിനസ് വളര്‍ത്താന്‍ അല്ലെങ്കില്‍ അവരുടെ പാഷനുകളെ പ്രൊമോട്ട് ചെയ്യാന്‍ ആകട്ടെ- ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ക്രിയേറ്റര്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം ത്വരിതപ്പെടുത്തുന്നതിനും വേറിട്ട് നില്ക്കുന്ന ഉള്ളടക്കം എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ ആളുകളെ പ്രാപ്തരാക്കാനും- അഡോബി എക്സ്പ്രസ് പ്രീമിയം സൗജന്യമായി നല്‍കുന്നതിന് എയര്‍ടെല്ലുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്.’
അഡോബി എക്സ്പ്രസ് പ്രീമിയം ജനങ്ങള്‍ക്ക് മികച്ച അഡോബി നല്കുന്നു. ഇന്‍സ്റ്റന്റ് ബാക്ക്ഗ്രൗണ്ട് റിമൂവല്‍, കസ്റ്റം ഇമേജ് ജനറേഷന്, ഒണ്‍-ടാപ് വീഡിയോ എഡിറ്റിങ്, പ്രീമിയം അഡോബി സ്റ്റോക്ക് അസെറ്റുകള്‍, 30,000-ല്‍ അധികം പ്രൊഫഷണല്‍ ഫോണ്ടുകള്‍, 100 ജിബി ക്ലൗഡ് സ്റ്റോറേജ്, കൂടാതെ ഏറ്റവും ആധുനിക സവിശേഷതകളായ ഓട്ടോ ക്യാപ്ഷന്‍സ്, ഇന്‍സ്റ്റന്റ് റീസൈസ് പോലുള്ളവ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഉത്സവങ്ങള്‍, വിവാഹങ്ങള്‍, പ്രാദേശിക ബിസിനസുകള്‍ എന്നിവയ്ക്കുവേണ്ടി തയ്യാറാക്കിയവ അടക്കം ആയിരക്കണക്കിന് പ്രൊഫഷണല്‍ ഡിസൈന്‍ ടെംപ്ലേറ്റുകള്‍ ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്നു. എല്ലാം വാട്ടര്‍മാര്‍ക്ക് രഹിതമാണ്. കൂടാതെ വിവിധ ഉപകരണങ്ങളില്‍ പരിധിയില്ലാതെ ഉപയോഗിക്കാനുമാകും.
ഇംഗ്ലീഷ് ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ അഡോബി എക്സ്പ്രസ് ലഭ്യമാണ്. ഇതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷകളില്‍ സവിശേഷതകളെ ഉപയോഗിക്കാന്‍ സാധിക്കും. ഉത്സവങ്ങളുടെ ആശംസാ കാര്‍ഡുകള്‍, വിവാഹ ക്ഷണക്കത്തുകള്‍ അല്ലെങ്കില്‍ പ്രാദേശിക കടകള്‍ക്കായി പ്രൊമോഷണല്‍ ഉള്ളടക്കങ്ങള്‍ അല്ലെങ്കില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള് അങ്ങനെ ഏതും നിര്‍മ്മിക്കുമ്പോള്‍ എല്ലാവര്ക്കും മികച്ച ഉള്ളടക്കം അഡോബി എക്സ്പ്രസ് നല്കുന്നു.
എയര്‍ടെല്‍, അഡോബി എക്സ്പ്രസ് പ്രീമിയം പങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ നേട്ടങ്ങള്‍
എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അഡോബി എക്സ്പ്രസ് പ്രീമിയത്തിന്റെ ശക്തമായ ജെനറേറ്റീവ് എഐ ശേഷികളെ വേഗത്തില്‍ ജോലി ചെയ്യാനും തങ്ങളുടെ സൃഷ്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനും തിരക്കേറിയ ഡിജിറ്റല്‍ ഇടത്തില്‍ ഇനിപറയുന്ന രീതികളിലൂടെ വേറിട്ട് നില്‍ക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും:
- ക്രിയേറ്റര്‍മാരും ഇന്‍ഫ്ളുവന്‍സര്‍മാരും: ക്രിയേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ എക്സ്പ്രഷനെ ഉടച്ചുവാര്‍ക്കാര്‍ കഴിയുന്ന തരത്തില്‍ വസ്ത്രധാരണം മുതല്‍ ഭാഷയിലെ ചെറുവ്യതിയാനം വരെയുള്ള തങ്ങളുടെ സവിശേഷ വ്യക്തിത്വത്തെ പ്രതിഫലിക്കുന്ന ഉള്ളടക്കം അതിവേഗം നിര്‍മ്മിക്കാം. ഉപയോഗിക്കാന്‍ എളുപ്പമുള്ള എഡിറ്റിങ്ങ് ഉപകരണങ്ങളും എഐ ഇഫക്ടുകളും ഉപയോഗിച്ച് റീലുകള്‍ മുതല്‍ യൂട്യൂബ് തമ്പ്നെയിലുകള് വരെയുള്ള വൈറല്‍-റെഡി ഉള്ളടക്കം ആയാസരഹിതമായി നിര്‍മ്മിക്കാം.
- ഉപഭോക്താക്കള്‍: ഉത്സവങ്ങള്‍ ആഘോഷിക്കാനും ഗുഡ് മോണിങ് അല്ലെങ്കില്‍ വ്യക്തിഗതമാക്കിയ ക്ഷണങ്ങള്‍ അയക്കാനുമുള്ള പ്രൊഫഷണല്‍ ഡിസൈനുകളുടെ വലിയൊരു ലൈബ്രറിയിലൂടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ അഡോബി എക്സ്പ്രസ് ആളുകളെ സഹായിക്കുന്നു.
- വിദ്യാര്‍ത്ഥികള്‍: ഡിജിറ്റല്‍ ആശയവിനിമയം പോലുള്ള അവശ്യ നൈപുണ്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ തന്നെ വേറിട്ട് നില്ക്കുന്ന പ്രോജക്ടുകളും ജീവസുറ്റ പ്രസന്റേഷനുകളും പോര്‍ട്ട്ഫോളിയോകളും തയ്യാറാക്കാം.
- ചെറുകിട ബിസിനസുകളും സംരംഭകരും: തങ്ങളുടെ ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ബ്രാന്‍ഡ് വളര്‍ത്താന്‍ ശ്രമിക്കുന്ന ആര്‍ക്കും സോഷ്യല്‍ മീഡിയ പരസ്യങ്ങളും മാര്‍ക്കറ്റിങ് പോസ്റ്ററുകളും ക്യുആര്‍ കോഡുകളും ലോഗോകളും അങ്ങനെ പലതും സമയവും പണവും ലാഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ രൂപകല്പന ചെയ്യാം.
- മാര്‍ക്കറ്റേഴ്സ്: പരസ്യക്കാര്‍ക്കും മാര്ക്കറ്റേഴ്സിനും തങ്ങളുടെ ഓതന്റിക് ഐഡന്റിറ്റികളും ട്രഡിഷനുകളും സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്ന സ്വന്തം-ബ്രാന്‍ഡ് വിഷ്വലുകളും ക്യാമ്പെയ്നുകളും ജനറിക് ടെമ്പ്ളേറ്റുകള്‍ ഉപയോഗിച്ച് അതിരുകളില്ലാതെ നിര്‍മ്മിക്കാന്‍ സാധിക്കും.
ഉപഭോക്താവിനുള്ള നേട്ടത്തെ നിലവിലെ സബ്സ്ക്രിപ്ഷനെ അടിസ്ഥാനമാക്കി സൂചിപ്പിച്ചിരിക്കുന്നു, 1 വര്‍ഷത്തേക്ക് ബാധകം. വ്യവസ്ഥകളും നിബന്ധനകളും ബാധകം.