തിരുവനന്തപുരം: ഏറ്റവും വലിയ സ്വകാര്യ സ്വതന്ത്ര പ്യുവർ-പ്ലേ എഞ്ചിനീയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബലും ലോകത്തിലെ മുൻനിര ആഗോള നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഹിൽഹൗസ് ഇൻവെസ്റ്റ്മെന്റും ഹിൽഹൗസിനായി ക്വസ്റ്റ് ഗ്ലോബലിൽ മൈനോറിറ്റി നിക്ഷേപം നടത്തുന്നതിന് അന്തിമ കരാറുകളിൽ ഏർപ്പെട്ടു.
ഇതിന്റെ ഭാഗമായി ക്വസ്റ്റ് ഗ്ലോബലിലേക്ക് പ്രാഥമിക മൂലധന നിക്ഷേപവും നിലവിലെ ചില ഓഹരിയുടമകളിൽ നിന്നുള്ള ഓഹരികളുടെ വാങ്ങലും നടക്കും. ലഭിക്കുന്ന അധിക മൂലധനം കമ്പനിയുടെ തന്ത്രപരമായ മുൻഗണനകൾ നടപ്പാക്കുന്നതിനായി വിനിയോഗിക്കും. ഹിൽഹൗസ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന ഫണ്ടുകൾ വഴിയാണ് നിക്ഷേപം.
ആഗോള തലത്തിൽ വിശ്വാസാർഹമായ എഞ്ചിനീയറിംഗ് പങ്കാളിയാകാനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള നിർണായക മുന്നേറ്റമാണിതെന്ന് ക്വസ്റ്റ് ഗ്ലോബലിന്റെ സഹസ്ഥാപകനും സിഇഒയുമായ അജിത് പ്രഭു പറഞ്ഞു. വ്യത്യസ്തമായ മൂല്യ നിർദ്ദേശം, സാമ്പത്തിക നിയന്ത്രണം, പ്രവർത്തന മികവ് എന്നിവയിൽ കമ്പനിക്ക് ഉള്ള ശക്തിയെ ഈ നിക്ഷേപം വീണ്ടും തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർലൈൽ ഗ്രൂപ്പിന്റെ പിന്തുണയോടെ കഴിഞ്ഞ വർഷങ്ങളായി ക്വസ്റ്റ് ഗ്ലോബലിന്റ ഭരണഘടന സംവിധാനം, മൂലധന അടിസ്ഥാനം, ആഗോള വ്യാപന തന്ത്രം എന്നിവ ശക്തിപ്പെടുത്തി വരികയാണ്. ഇതുവഴി പ്രമുഖ ആഗോള ഒഇഎം കമ്പനികൾക്ക് ദീർഘകാല എഞ്ചിനീയറിംഗ് പങ്കാളി കൂടിയാണ്.
എയറോസ്പേസ്, ഒാട്ടോമോട്ടീവ്, എനർജി, സെമികണ്ടക്ടർ മേഖലകളിലുടനീളം ഉയർന്ന വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ക്വസ്റ്റ് ഗ്ലോബൽ മുൻ നിരയിലാണെന്ന് ഹിൽഹൗസ് ഇൻവെസ്റ്റ്മെന്റിലെ പാർട്ണറും ഗ്ലോബൽ ബൈഔട്ട് വിഭാഗത്തിന്റെ സഹ മേധാവിയുമാ-യ സീൻ കാർണി പറഞ്ഞു. ആഗോള തലത്തിൽ അത്യാധുനിക എഞ്ചിനീയറിംഗിനും സാങ്കേതിക വിദ്യാധിഷ്ഠിത മാറ്റങ്ങൾക്കും ഉയരുന്ന ആവശ്യകതയെ കമ്പനി ഫലപ്രദമായി വിനിയോഗിക്കുമെന്നും അദ്ദേ-ഹം പറഞ്ഞു.