ഫിഫ ലോകകപ്പ് 2026 ആവേശം ലോകമെമ്പാടും ഉയരുന്ന വേളയിൽ, കിയ ഇന്ത്യ ഇന്ത്യൻ ഉപഭോക്താക്കൾക്കായി അതുല്യമായ അവസരം ഒരുക്കുന്നു. ‘കിയ ഡ്രൈവ് ടു ഫിഫ വേൾഡ് കപ്പ് 2026, കിയ വോക്ക് വിത്ത് ചാമ്പ്യൻസ്’ എന്നീ രണ്ട് പ്രത്യേക ക്യാമ്പെയ്നുകൾ മുഖേന കിയ വാഹന ഉടമസ്ഥതയെ ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്കെത്താനുള്ള അവസരമാക്കി മാറ്റുകയാണ് കിയ.
ഫിഫയുമായി 2007 മുതലുള്ള ഔദ്യോഗിക ആഗോള പങ്കാളിത്തങ്ങളും പ്രധാന ടൂർണമെന്റുകളുടെ ഔദ്യോഗിക മൊബിലിറ്റി പങ്കാളിയായും പ്രവർത്തിക്കുന്ന കിയയുടെ ഈ ആഗോള തലത്തിലുള്ള കായിക പാരമ്പര്യം ഇന്ത്യൻ ഉപഭോക്താക്കളുമായി ആഘോഷിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ കിയ. 2026 ഫിഫ ലോകകപ്പ് മത്സരം കാണുന്നതിലുപരി അതിന്റെ ഭാഗമാകാനുള്ള അവസരമാണ് കിയ ഒരുക്കുന്നത്.
കിയ വോക്ക് വിത്ത് ചാമ്പ്യൻസ് പദ്ധതിയിലൂടെ, 10 മുതൽ 14 വയസ് വരെയുള്ള രണ്ട് കുട്ടികൾക്ക് യുഎസിൽ നടക്കുന്ന ഫിഫ ലോകകപ്പ് 202 ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഔദ്യോഗിക മാച്ച് ബോൾ കയറിയറായി (OMBC) മൈതാനത്തിലേക്ക് നടക്കാനുള്ള അപൂർവ അവസരം ലഭിക്കും. ഫെബ്രുവരി 12 മുതൽ മാർച്ച് 10, 2026 വരെ കാരൻസ് ക്ലാവിസ് (ICE അല്ലെങ്കിൽ EV) ബുക്ക് ചെയ്ത് തുടർന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഔദ്യോഗിക രജിസ്ട്രേഷൻ വഴി പങ്കെടുക്കാം. കാരൻസ് ക്ലാവിസ് ഐ.സി.ഇയിൽ നിന്നും ഒരാളെയും ഇ.വിയിൽ നിന്നും ഒരാളെയും സ്വതന്ത്രമായി ഓഡിറ്റ് ചെയ്ത ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കും. വിജയിക്കുന്ന കുട്ടിയോടൊപ്പം ഒരു രക്ഷിതാവിനും യാത്ര, വിസ, ഹോസ്പിറ്റാലിറ്റി എന്നിവ കിയ പൂർണമായി ഒരുക്കും.
കിയ ഡ്രൈവ് ടു ഫിഫ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി, രാജ്യത്താകമാനം നാല് ഭാഗ്യശാലിയായ ഉപഭോക്താക്കൾക്ക് യുഎസിൽ നടക്കുന്ന ലൈവ് ഫിഫ ലോകകപ്പ് മത്സരം പ്രീമിയം ഹോസ്പിറ്റാലിറ്റിയോടുകൂടി നേരിൽ കാണാനുള്ള മുഴുവൻ ചെലവുകളും കിയ വഹിക്കും. ക്യാമ്പെയ്ൻ കാലയളവിൽ സെൽറ്റോസ്, സോനെറ്റ്, സിറോസ് അല്ലെങ്കിൽ കാരൻസ് ക്ലാവിസ് (ഇ.വി/ഐ.സി.ഇ) മോഡലുകൾ ബുക്ക് ചെയ്ത് തുടർന്ന് വാങ്ങുന്നവർക്ക് പങ്കെടുക്കാം. ഓരോ മോഡൽ വിഭാഗത്തിൽ നിന്നും ഒരോ വിജയിയെ തിരഞ്ഞെടുക്കും. ഓരോ വിജയിക്കും ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ കൂട്ടിക്കൊണ്ടുപോകാം.
ഈ ക്യാമ്പെയ്ൻ ഫെബ്രുവരി 12 മുതൽ മാർച്ച് 10, 2026 വരെ നടത്തിയ ബുക്കിംഗുകൾക്കാണ് ബാധകം. ലക്കി ഡ്രോയിൽ അന്തിമ യോഗ്യത ലഭിക്കാൻ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വാഹനം വാങ്ങൽ പൂർത്തിയാക്കണം. എല്ലാ വിജയികളെയും സ്വതന്ത്രമായി ഓഡിറ്റ് ചെയ്ത ലക്കി ഡ്രോ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാണ്.