തിരുവനന്തപുരം : ഓൺലൈൻ ഷോപ്പിംഗ്, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, യാത്ര, ഫർണിച്ചർ, ഹോം ഡെക്കോർ, ഫാഷൻ, ക്വിക്ക് കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളിലുടനീളം ആകർഷകമായ ഓഫറുകളുമായി ഐസിഐസിഐ ബാങ്കിന്റെ വാർഷിക ‘ഫെസ്റ്റിവ് ബോണാൻസ’. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്ലെസ് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകളും കിഴിവുകളും ക്യാഷ്ബാക്കുകളും പ്രയോജനപ്പെടുത്താം.
2026 ഒക്ടോബർ 8ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് സെയിലുമായി ബാങ്കിന് പങ്കാളിത്തമുണ്ട്. ഇതിലൂടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. പുതിയ ഐഫോൺ ഡ്യുയോ^, ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് 7,000 രൂപ വരെയും, തിരഞ്ഞെടുത്ത ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് 15,000 രൂപ വരെയും ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആപ്പിളിന്റെ ‘ഐഫോൺ ഫോർ ലൈഫ്’ പ്രോഗ്രാമും തിരഞ്ഞെടുക്കാം. ഇതിലൂടെ തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ 2,497 രൂപ മുതൽ ആരംഭിക്കുന്ന 24 മാസത്തെ പലിശരഹിത ഇഎംഐയിൽ സ്വന്തമാക്കാം. കൂടാതെ, അടുത്ത ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ നിലവിലുള്ള ഐഫോണുകൾക്ക് ഉറപ്പായ ബൈബാക്ക് ഓപ്ഷനും ലഭിക്കും.
ഗൂഗിൾ പിക്സൽ, എൽജി, സോണി, സാംസങ്, ഹയർ, എച്ച്പി, ഡെൽ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, എയർ ഇന്ത്യ, മേക് മൈ ട്രിപ്പ്, ഗോബിബോ, യാത്ര, അജിയോ, ടാറ്റ ക്ലിക്ക്, ബ്ലിങ്കിറ്റ്, അർബൻ ലാഡർ, പെപ്പർഫ്രൈ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായും ബാങ്കിന് പങ്കാളിത്തമുണ്ട്.
ഉത്സവ ആഘോഷങ്ങൾ സന്തോഷത്തിന്റെയും ഒരുമയുടെയും അവസരങ്ങളാണ്. അവ കൂടുതൽ സവിശേഷമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു. ഈ വർഷത്തെ ‘ഫെസ്റ്റിവ് ബോണാൻസ’യിലൂടെ, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലാഭകരവും സൗകര്യപ്രദവും അവിസ്മരണീയവുമാക്കുന്ന ആകർഷകമായ ഓഫറുകൾ നൽകുന്നതിനായി പ്രമുഖ ബ്രാൻഡുകളുമായി ഞങ്ങൾ പങ്കാളികളായിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐകൾ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.”