കൊച്ചി: അഡ്വഞ്ചർ പ്രേമികൾക്കായി റോയൽ എൻഫീൽഡ് സെപ്റ്റംബർ 4 മുതൽ 6 വരെ ലഡാക്കിലെ ലെയിൽ ഹിമാലയൻ ബേസ്ക്യാമ്പ് – ലഡാക്ക് എഡിഷൻ സംഘടിപ്പിക്കും.
സമുദ്രനിരപ്പിൽ നിന്ന് 11,480 അടി ഉയരത്തിൽ നടക്കുന്ന പരിപാടിയിൽ റൈഡർമാർ, പർവതാരോഹകർ, ഓവർലാൻഡർമാർ, കയാക്കിങ്, റാഫ്റ്റിങ്, ഹൈക്കിങ്, പാരാഗ്ലൈഡിങ് തുടങ്ങി വിവിധ സാഹസിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
ഓഫ്-റോഡ് ചലഞ്ചുകൾ, വിദഗ്ധരുടെ മാസ്റ്റർക്ലാസുകൾ, ലഡാക്കിന്റെ സംസ്കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ 24 നഗരങ്ങളിൽ നിന്ന് റോയൽ എൻഫീൽഡ് നയിക്കുന്ന പ്രത്യേക റൈഡുകളും ഉണ്ടാകും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ റോയൽ എൻഫീൽഡിന്റെ വെബ്സൈറ്റിൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു.