കൊച്ചി: കർക്കടക മാസത്തിന്റെ ആരോഗ്യ പ്രാധാന്യം മുൻനിർത്തി ‘എർത്ത്ബൗണ്ട് വെൽനെസ്’ പദ്ധതിയുമായി സന്താരി റിസോർട്ട്സ്. പ്രകൃതിയോടിണങ്ങിയ വിശ്രമവും ആധികാരികമായ ആയുർവേദചികിത്സയും സമന്വയിപ്പിക്കുന്ന പ്രത്യേക മൺസൂൺ വെൽനെസ് പദ്ധതികളാണ് ജൂലൈ 1 മുതൽ സെപ്റ്റംബർ 30, 2026 വരെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
സന്താരി റിസോർട്ട്സിന്റെ ആയുർവേദ വെൽനെസ് വിഭാഗമായ ആയുര വെൽനെസ് വഴിയാണ് ഈ സേവനങ്ങൾലഭ്യമാക്കുന്നത്. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും വിലയിരുത്തി വ്യക്തിഗത ചികിത്സാ പദ്ധതികളാണ്തയ്യാറാക്കുന്നത്.
തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരി, മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ട്എന്നിവിടങ്ങളിലാണ് ഈ പ്രത്യേക മൺസൂൺ വെൽനെസ് പദ്ധതികൾ ലഭ്യമാവുന്നത്. ആയുർവേദ പ്രകാരംമഴക്കാലം പുനരുജ്ജീവന ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ്. ഈ പാരമ്പര്യ അറിവിനെഅടിസ്ഥാനമാക്കിയാണ് ‘പോസ്. ബ്രീത്. റീസ്റ്റോർ.’ എന്ന ആശയത്തിൽ ‘എർത്ത്ബൗണ്ട് വെൽനെസ്’ രൂപകൽപ്പനചെയ്തിരിക്കുന്നത്.
വ്യത്യസ്ത ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് 3- ഡേ റീസെറ്റ് , 5- ഡേ റീസ്റ്റോർ, 7-ഡേ റീബാലൻസ് , 14- ഡേട്രാൻസ്ഫർമേഷൻ എന്നിങ്ങനെ നാല് വെൽനെസ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമവുംആധികാരികമായ ആയുർവേദ ചികിത്സയും പ്രകൃതിയോടിണങ്ങിയ അനുഭവങ്ങളും സമന്വയിപ്പിക്കുന്നതരത്തിലാണ് ഓരോ പാക്കേജും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
‘എർത്ത്ബൗണ്ട് വെൽനെസ്’ നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.xandari.com/earthbound-wellness.php എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ബുക്കിങ്ങിനായി +91 484 434 4666 എന്ന നമ്പറിലോ +91 75580 63366 എന്നവാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. അല്ലെങ്കിൽ reservations@xandari.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്സന്ദേശം അയയ്ക്കാവുന്നതാണ്.