കൊച്ചി: 8,000 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി വൺപ്ലസ് എൻ6 സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
45 വാട്ട് സൂപ്പർവൂക്ക് അതിവേഗ ചാർജിങ്, 6.8 ഇഞ്ച് 120 ഹെർട്സ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6360 ആപെക്സ് പ്രോസസർ, ഓക്സിജൻ ഒഎസ് 16 ഓപ്പറേറ്റിങ് സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ മുൻ ക്യാമറ, കൃത്രിമ ബുദ്ധി അധിഷ്ഠിത ചിത്രസംസ്കരണ സൗകര്യങ്ങളും ഫോണിലുണ്ട്.
4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി പതിപ്പുകളിൽ യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ് പ്രാരംഭ വില. ജൂലൈ 4 മുതൽ വിൽപ്പന ആരംഭിക്കും.