കൊച്ചി: വ്യത്യസ്ത രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്കായി കെഎഫ്സി പുതിയ ‘ഡബിൾ ചിക്കൻ ഡൈനാമൈറ്റ്’ അവതരിപ്പിച്ചു.
രണ്ട് ക്രിസ്പി ചിക്കൻ ഫില്ലറ്റുകൾക്കിടയിൽ കൊറിയൻ നൂഡിൽസ്, സ്പൈസി മയോ, ചീസ് എന്നിവ നിറച്ചാണ് ഈ പുതിയ ഓൾ-ചിക്കൻ ബർഗർ ഒരുക്കിയിരിക്കുന്നത്. ബൺ ഇല്ലാത്ത ഈ ബർഗർ ചിക്കന്റെയും നൂഡിൽസിന്റെയും രുചി ഒരുമിപ്പിക്കുന്നതാണ്. 299 രൂപ മുതലാണ് വില.
ജൂൺ 29 മുതൽ രാജ്യത്തെ 1400-ലധികം കെഎഫ്സി റെസ്റ്റോറന്റുകളിലും കെഎഫ്സി ആപ്പ്, വെബ്സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.