തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ രാഹുല്‍ വാട്സിനെ കോര്‍പറേറ്റ് അഫയേഴ്സ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസറുമായി നിയമിച്ചു. രാഹുല്‍ കോര്‍പറേറ്റ് അഫയേഴ്സ് ടീമിനെ നയിക്കുകയും കമ്പനിയുടെ പബ്ലിക് നയം, റെഗുലേറ്ററി സ്ട്രാറ്റജി എന്നിവ രൂപപ്പെടുത്തുകയും ചെയ്യും. സര്‍ക്കാര്‍, റെഗുലേറ്റര്‍ എന്നിവര്‍ക്കും ഭാരതി എയര്‍ടെല്ലിനും ഇടയിലെ പ്രാഥമിക പാലമായി പ്രവര്‍ത്തിക്കും.
ബ്രാന്‍ഡ് ടെലികോമിന് പുറത്തേക്ക് വ്യാപിച്ചതിനാല്‍ അതിന്റെ കോര്‍പറേറ്റ് കാര്യങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഈ നിയമം.
എയര്‍ടെല്‍ മാനേജ്മെന്റ് ബോര്‍ഡില്‍ രാഹുല്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കൂടാതെ ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്റെ ബോര്‍ഡിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ വിശാല ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതിനാണിത്.
ടെലികോം രംഗത്ത് 30 വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള രാഹുല്‍ 2020 ഏപ്രിലില്‍ ചീഫ് റെഗുലേറ്ററി ഓഫീസറായി ചേര്‍ന്നു. അദ്ദേഹം അഹമ്മദാബാദ് ഐഐഎം, പെന്‍സില്‍വാനിയയിലെ ദി വാര്‍ട്ടന്‍ സ്കൂള്‍ എന്നിവയിലെ പൂര്വവിദ്യാര്ത്ഥിയാണ്.
രാഹുല്‍ വാട്സ് എയര്‍ടെല്ലിന്റെ ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസര്‍, കോര്‍പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍
Bharti Airtel appoints Rahul Vatts as Group Chief Regulatory Officer and Director – Corporate Affairs