തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് അനുഭവം നല്കുന്ന പുതിയ സേവനമാണിത്. തൊഴില്‍, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൊളാബറോഷന് എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സര്‍വീസാണിത്.
ഈ സര്‍വീസിനായി, എയര്‍ടെല്‍ സ്ലൈസിങ് സാങ്കേതികവിദ്യയുടെ ആധുനിക ശേഷികള്‍ ഉപയോഗിച്ച് 5ജി ശൃംഖലയെ നവീകരിച്ചു. അത് ശൃംഖലയ്ക്ക് കൂടുതല്‍ കാര്യക്ഷമതയും കൂടുതല്‍ ശേഷിയും നല്കി. കൂടാതെ അത് മുന്‍ഗണനാ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണനിലവാരമുള്ള അനുഭവം നല്കാന് ലക്ഷ്യമിടുന്ന തരത്തില്‍ ഈ ശേഷിയെ ഉപയോഗിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നു. ശൃംഖലാശേഷിയെ ബുദ്ധിപരമായും ചലനാത്മകമായും ഭാഗങ്ങളായി വിഭജിക്കുന്നതിലൂടെ, ഉയര്‍ന്ന ട്രാഫിക് ആവശ്യകതയുള്ളപ്പോഴും പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ സ്ഥിരതയുള്ളതും ആശ്രയിക്കാവുന്നതുമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.
യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ പോലുള്ള അനവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്ലൈസിങ് അധിഷ്ഠിത 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം സേവനം ഇന്ത്യയില്‍ ആദ്യമായി നല്‍കുന്നത് എയര്‍ടെല്‍ ആണ്. വൈദഗ്ദ്ധ്യമുള്ളതും കൂടുതല്‍ കരുത്തുള്ളതും ആധുനികവുമായ ശൃംഖല സ്ഥാപിക്കാന്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതിലും ഉപഭോക്തൃ-കേന്ദ്രീകൃത നൂതനത്വത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടിയിണക്കുന്നതിലും എയര്‍ടെല്ലിനുള്ള പ്രതിജ്ഞാബദ്ധതയെ അത് പ്രതിഫലിക്കുന്നു.
‘ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങളെ മെച്ചപ്പെടുത്തുന്ന അര്‍ത്ഥവത്തായ കണ്ടുപിടിത്തങ്ങള്‍ നല്‍കുന്നതിനാണ് എയര്‍ടെല്ലില്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ കരുത്തപകരുന്ന ഞങ്ങളുടെ ഏറ്റവും പുതിയ നൂതനത്വം ആണ് പ്രയോരിറ്റി പോസ്റ്റ്പെയ്ഡ്. അവര്‍ ട്രാഫിക്കില്‍ ക്ലയന്റുമായി ഫോണ്‍ സംഭാഷണം നടത്തുകയോ തിങ്ങിനിറഞ്ഞ സംഗീതസദസ് സ്ട്രീം ചെയ്യുകയോ തിരക്കേറിയ ചന്തയില്‍വച്ച് ഒരു വാഹനം ബുക്ക് ചെയ്യുകയോ ആകട്ടെ, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് കൂടുതല്‍ ഗുണമേന്മയുള്ളതും കൂടുതല്‍ വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ അനുഭവം നല്കുന്നു,’ എയര്‍ടെല്‍ എംഡിയും സിഇഒയുമായ ശാശ്വത് ശര്‍മ്മ പറഞ്ഞു.
ഞങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ഓട്ടോമാറ്റിക്കായി ആസ്വദിച്ചു തുടങ്ങാം. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ ഏതൊരു എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അതിലേക്ക് മാറാവുന്നതാണ്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സോഫ്റ്റുവെയര്‍ അപ്ഗ്രേഡുകളുള്ള ഏതൊരു 5ജി എസ്എ- എനേബിള്‍ഡ് സ്മാര്‍ട്ട്ഫോണിലും ഞങ്ങളുടെ പ്രയോരിറ്റി സേവനം ആസ്വദിക്കാം. അപ്ഗ്രേഡ് പൂര്‍ത്തീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക്, അവരുടെ ഫോണുകളിലെ ‘സെറ്റിങ്സ് ‘ സെക്ഷനില്‍ ഒരു പെന്‍ഡിങ് ആക്ഷന്‍ ഉണ്ട് എന്ന് കാണാനാകും. ഫോണില്‍ എയര്‍ടെല്‍ പ്രയോരിറ്റി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പില്‍ ലോഗിന്‍ ചെയ്തും പരിശോധിക്കാം.