കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി എയർ കണ്ടീഷണറുകൾ, വലിയ സ്ക്രീൻ ടെലിവിഷനുകൾ, സൗണ്ട് ബാറുകൾ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ കിഴിവു നൽകുന്ന ഗോള്‍ഡൻ ഡീലുകള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 19-ന് ലഭ്യമാകുന്ന ഈ ഓഫറുകളിൽ ആകർഷകമായ വിലക്കുറവിന് പുറമെ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലളിതമായ ഇഎംഐ സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ, ടാറ്റ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് തിരഞ്ഞെടുത്ത ആപ്പിൾ, ഗൂഗിൾ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ന്യൂകോയിനുകളായി 10 ശതമാനം വരെ ലാഭിക്കാനും സാധിക്കും.
ഗോള്‍ഡൻ ഡീലുകളുടെ ഇൻവെർട്ടർ എയർ കണ്ടീഷണറുകളിലെ തിരഞ്ഞെടുത്ത മോഡലുകൾക്ക് കുറഞ്ഞത് രണ്ട് ഇഎംഐകൾ സൗജന്യമായി ലഭിക്കുന്നതിന് പുറമെ 8,500 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. ബ്ലൂസ്റ്റാർ 1.5 ടണ്‍ ഇൻവെർട്ടർ എസി 43 ശതമാനം കിഴിവിൽ 34,490 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് 1.5 ടണ്‍ ഇൻവെർട്ടർ എസി 51 ശതമാനം കിഴിവിൽ 38,990 രൂപയ്ക്ക് ലഭിക്കും. ക്രോമ 1 ടണ്‍ ഇൻവെർട്ടർ എസി 26,590 രൂപയ്ക്കും ഗോദ്റെജ് 1.5 ടണ്‍ ഇൻവെർട്ടർ എസി 28,383 രൂപയ്ക്കും ലഭിക്കും
എൽജി, സാംസങ്, സോണി, ക്രോമ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ 55 ഇഞ്ചും അതിനു മുകളിലുമുള്ള ടിവികൾക്ക് കുറഞ്ഞത് 25 ശതമാനം കിഴിവ് ലഭിക്കും. സാംസങ് 55-ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി 41 ശതമാനം കിഴിവിൽ 50,990 രൂപയ്ക്ക് ലഭിക്കും. എഐ സാങ്കേതികവിദ്യയിലുള്ള ക്യുഎൽഇഡി/ക്യുഎൻഇഡി ടിവികൾ പ്രതിമാസം 2,999 രൂപ മുതലുള്ള ഇഎംഐയിൽ ലഭ്യമാണ്. കൂടാതെ 75 ഇഞ്ചും അതിനു മുകളിലുമുള്ള ടിവികൾക്ക് ഒരു ഇഎംഐ സൗജന്യവുമാണ്.
ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി 25,000 രൂപയ്ക്ക് മുകളിലുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ട് (പരമാവധി 3,200 രൂപ വരെ) ക്രോമ വാഗ്ദാനം ചെയ്യുന്നു. മുൻനിര ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ടെലിവിഷനുകൾ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമാണ്. കൂടാതെ, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എല്ലാ മാക്ബുക്കുകളും 10 ശതമാനം പ്രത്യേക ഡിസ്കൗണ്ടിൽ സ്വന്തമാക്കാം.
എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.