ഐ.ഡി.ബി.ഐ. ബാങ്ക് ഉപഭോക്തൃ ക്ഷേമത്തിനും സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട്, ഉറപ്പായ വരുമാനവും ടോപ്പ്-അപ്പ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സംയോജിപ്പിക്കുന്ന ഒരു സവിശേഷ സ്ഥിര നിക്ഷേപ ഉല്പന്നമായ ‘ആരോഗ്യ സ്ഥിര നിക്ഷേപ’ പദ്ധതി ഇന്ന് പ്രഖ്യാപിച്ചു.
ആരോഗ്യ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് 370 ദിവസത്തെ കാലാവധിയിൽ നിശ്ചിത തുകയായ 7.50 ലക്ഷം രൂപ നിക്ഷേപിക്കാനും സ്ഥിര നിക്ഷേപ പലിശയോടൊപ്പം 15 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നേടാനും കഴിയും. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പ്രദാനം ചെയ്യുന്നത് ബാങ്കിന്റെ തിരിച്ചറിഞ്ഞ ഇൻഷുറൻസ് പങ്കാളിയായ കെയർ ഹെൽത്ത് ഇൻഷുറൻസ് മുഖേനയാണ് . ഈ ഉല്പന്നം 18 വയസ്സിനും 58 വയസ്സും 11 മാസത്തിനും ഇടയിൽ പ്രായമുള്ള സ്ഥിരതാമസക്കാരായ വ്യക്തിഗത ഉപഭോക്താക്കൾക്ക് മാത്രമായി രൂപകല്പന ചെയ്തിരിക്കുന്നതാണ്.
“ആരോഗ്യ സ്ഥിര നിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന നൂതനാശയങ്ങളിലുള്ള ഐ.ഡി.ബി.ഐ. ബാങ്കിന്റെ നിരന്തരമായ ഊന്നലിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഉറപ്പായ വരുമാനവും അർത്ഥവത്തായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സംയോജിപ്പിച്ചുകൊണ്ട്, സാമ്പത്തിക സുസ്ഥിരതയെയും ആരോഗ്യ സുരക്ഷയെയും അഭിസംബോധന ചെയ്യുന്ന ഒരു സമഗ്രമായ പരിഹാരമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്, ലോഞ്ചിംഗിനെക്കുറിച്ച് സംസാരിച്ച ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ സുമിത് ഫക്ക പറഞ്ഞു.