കൊച്ചി: മധുരയിൽ സംഘടിപ്പിച്ച കസ്റ്റമർ നെറ്റ്വർക്കിങ് മീറ്റിൽ ഡിമാൻഡ് = മാച്ച് സിസ്റ്റം അവതരിപ്പിച്ച് ആഗോള തലത്തിലെ തന്നെ മുൻനിര എയർ കംപ്രസർ നിർമ്മാതാക്കളായ എൽജി എക്വിപ്മെൻ്റ്സ് ലിമിറ്റഡ്. എൽജിയുടെ EG, EQ സീരീസ് എയർ കംപ്രസറുകളുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം, മാറുന്ന എയർ ആവശ്യകതയ്ക്ക് അനുസരിച്ച് കംപ്രസറിന്റെ ഔട്ട്പുട്ട് സ്വയമേ ക്രമീകരിച്ച് കൂടുതൽ കാര്യക്ഷമവും സ്ഥിരതയാർന്നതുമായ പ്രവർത്തനം ഉറപ്പാക്കുന്നു.
ലളിതവും വിശ്വസനീയവുമായ ഫിക്സഡ് സ്പീഡ് കംപ്രസറുകളുടെ പ്രവർത്തന സവിശേഷതകൾ നിലനിർത്തിക്കൊണ്ട് വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് (VFD) സംവിധാനങ്ങൾക്ക് സമാനമായ ഊർജ്ജ ലാഭം ഉറപ്പാക്കുന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന സവിശേഷത.
പല വ്യാവസായിക സ്ഥാപനങ്ങളും ഫിക്സഡ് സ്പീഡ് കംപ്രസറുകളെയാണ് ആശ്രയിക്കുന്നത്. ആവശ്യകത കുറഞ്ഞാലും ഇവ സ്ഥിരമായ ഔട്ട്പുട്ട് നൽകുന്നതിനാൽ ഊർജ്ജ നഷ്ടവും ഉപകരണങ്ങളിൽ അനാവശ്യ സമ്മർദ്ദവും ഉണ്ടാകുന്നു. എന്നാൽ എൽജിയുടെ ഡിമാൻഡ് = മാച്ച് സിസ്റ്റം തത്സമയ ആവശ്യകതയ്ക്ക് അനുസരിച്ച് ഔട്ട്പുട്ട് സ്വയമേ ക്രമീകരിക്കുന്നതിനാൽ ഊർജ്ജത്തിന്റെ ചെലവ് കുറയ്ക്കാനും ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും പ്രവർത്തന കാര്യക്ഷമതയും വിശ്വസനീയതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു,” ഈ സാങ്കേതികവിദ്യയെ കുറിച്ച് എൽജി എക്വിപ്മെൻ്റ് ലിമിറ്റഡ് ഇന്ത്യയുടെ ചാനൽ സെയിൽസ് വിഭാഗം മേധാവി കാസി പി എൽ പറഞ്ഞു.
വ്യാവസായിക പ്ലാന്റുകളിൽ പ്രവർത്തനത്തിനനുസരിച്ച് എയർ ആവശ്യകത നിരന്തരം മാറുന്നതിനാൽ, ഫിക്സഡ് സ്പീഡ് കംപ്രസറുകളിൽ ഊർജ്ജ നഷ്ടം, പ്രഷർ വ്യതിയാനം, ആവർത്തിച്ചുള്ള സൈക്ലിംഗ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എൽജിയുടെ ഡിമാൻഡ് = മാച്ച് സിസ്റ്റം കംപ്രസറിനുള്ളിലെ എയർഫ്ലോ ബുദ്ധിപരമായി നിയന്ത്രിച്ച് ആവശ്യകതയ്ക്ക് അനുസരിച്ച് എയർ ഡെലിവറി ക്രമീകരിക്കുന്നതിനാൽ സ്ഥിരതയാർന്ന പ്രഷറും കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമായ പ്രവർത്തനവും ഉറപ്പാക്കുന്നു.
ഈ സംവിധാനത്തിലൂടെ 17 ശതമാനം വരെ ഊർജ്ജ ലാഭം കൈവരിക്കാനും ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും പ്രവർത്തന ചെലവ് നിയന്ത്രിക്കാനും സാധിക്കും. കൂടാതെ, ഊർജ്ജ ഉപഭോഗം കുറയുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. EG സീരീസിന് എയർഎൻഡിൽ 10 വർഷം വരെ വാറണ്ടിയും EQ സീരീസിന് 5 വർഷം വരെ വാറണ്ടിയും ലഭ്യമാണ്.
നിലവിൽ എൽജിയുടെ EG, EQ സീരീസ് കംപ്രസറുകളിൽ ഫാക്ടറി- ഫിറ്റ് ഓപ്ഷനായി ഡിമാൻഡ് = മാച്ച് സിസ്റ്റം ലഭ്യമാണ്.